ഓഫറുകളും മികച്ച വിലയുമായി സാംസങ്ങ് ഗ്യാലക്സി എ51

 
ഓഫറുകളും മികച്ച വിലയുമായി സാംസങ്ങ് ഗ്യാലക്സി എ51


സാംസങ്ങിന്‍റെ ഗ്യാലക്സി എ51 സ്മാര്‍ട്ട്ഫോണിന് ഓഫറുകള്‍ പ്രഖ്യാപിച്ചു. അടുത്തിടെ സാംസങ്ങ് പുറത്തിറക്കിയ 8ജിബി റാം+128 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പിനാണ് ഇപ്പോള്‍ ചില ഓഫറുകള്‍ സാംസങ്ങ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ വഴി ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫറുകള്‍ ലഭിക്കുക. 

ഇന്‍ഫിനിറ്റി ഒ ഡിസ്പ്ലേ ഫീച്ചറില്‍ എത്തുന്ന സാംസങ്ങിന്‍റെ ഗ്യാലക്സി എ51ന് ഒക്ടാകോര്‍ എക്സിനോസ് പ്രൊസസ്സറാണ് ശേഷി നിര്‍ണ്ണയിക്കുന്നത്. ക്വാഡ് റെയര്‍ ക്യാമറ സംവിധാനമാണ് ഈ ഫോണിനുള്ളത്. 4,000 എംഎഎച്ച് ബാറ്ററി ശേഷിയാണ് ഫോണിനുള്ളത്. 15 W ചാര്‍ജ് ശേഷിയാണ് ഫോണിനുള്ളത്.സാംസങ്ങിന്‍റെ  8ജിബി റാം+128 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പിന് വില 27,999 രൂപയാണ്. 6ജിബി+126 ജിബി പതിപ്പിന് വില 25,250 ആണ്. ഈ പതിപ്പുകള്‍ എല്ലാം പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് ബ്ലൂ, പ്രിസം ക്രഷ് വൈറ്റ് കളറുകളില്‍ ലഭിക്കും. 

എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച്  8ജിബി റാം+128 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പ് വാങ്ങുന്നവര്‍ക്ക് 1500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇവര്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കും. ജൂണ്‍ 30ന് മുന്‍പ് വാങ്ങുന്നവര്‍ക്ക് സാംസങ്ങ് കെയര്‍ പ്ലസ് സംരക്ഷണം  ലഭിക്കും. ഈ ഓഫര്‍ 6 ജിബി പതിപ്പ് വാങ്ങുന്നവര്‍ക്കും ലഭ്യമാണ്.

From around the web