അതിവേഗ ട്രെയിൻ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: അതിവേഗ ട്രെയിൻ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. ഇതിനായി സൗദിയിൽ ഹൈപ്പർലൂപ്പ് ട്രെയിൻ സർവീസ് സ്ഥാപിക്കും. രാജ്യത്തെ ചരക്ക്, യാത്രാ രംഗത്തെ മികവുറ്റതാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് ഹൈപ്പര്ലൂപ്പ് വണ് കമ്പനിയുമായി ഗതാഗത മന്ത്രാലയം ധർണയിലായി.
ബുള്ളറ്റ് കണക്കെ അതിവേഗതയിൽ തുരങ്കത്തിലൂടെ പായുന്ന ഈ ട്രെയിനിന് ആയിരം കിലോമീറ്ററിനെ മറികടക്കാൻ വെറും 45 മിനിട്ടു മതിയാകും. ദൈര്ഘ്യമേറിയ ഹൈപ്പര്ലൂപ്പ് ട്രാക്ക് നിർമിച്ച് അതിലൂടെയാണ് ട്രെയിൻ ഓടുക.
എന്നാൽ ഇതിനു മുന്നോടിയായി പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ കേന്ദ്രീകരിച്ച് വിശദമായ പഠനം നടത്തുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. ലോകത്തെ പ്രമുഖ ഹൈപ്പര്‍ലൂപ്പ് കമ്പനിയായ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വൺ ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.