ബ്രാന്‍റിനെക്കാള്‍ പ്രധാന്യം മെയ്ഡ് ഇന്‍ ഇന്ത്യയ്ക്ക് നല്‍കി ഷവോമി

 
ബ്രാന്‍റിനെക്കാള്‍ പ്രധാന്യം മെയ്ഡ് ഇന്‍ ഇന്ത്യയ്ക്ക് നല്‍കി ഷവോമി

ഷവോമി ഫോണുകളുടെ പരസ്യങ്ങളില്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ബാനറുകള്‍ വലിയ രീതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ആരംഭിച്ചു. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷവോമി തങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റോറുകളോടും ബ്രാന്‍റ് നെയിം മറയ്ക്കുവാന്‍ ആവശ്യപ്പെട്ടതായി പറയുന്നു.നേരത്തെ തന്നെ ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടെയില്‍ അസോസിയേഷന്‍ ചൈനീസ് മൊബൈല്‍ ബ്രാന്‍റുകള്‍ക്ക് ബ്രാന്‍റ് നെയിം മറയ്ക്കുവാന്‍ നിര്‍ദേശിച്ച് കത്ത് അയച്ചിരുന്നു.ഷവോമി, ഒപ്പോ, മൊട്ടറോള, ലെനോവ, വണ്‍പ്ലസ്, റീയല്‍മീ, വിവോ എന്നീ കമ്പനികള്‍ക്കാണ് മൊബൈല്‍ വ്യാപാരികളുടെ സംഘടന കത്ത് എഴുതിയത്. 

ഇതിന് പിന്നാലെയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍ക്കുന്ന ബ്രാന്‍റായ ഷവോമി തങ്ങളുടെ പരസ്യങ്ങളില്‍ മെയ്ജ് ഇന്‍ ഇന്ത്യ ബാനറുകള്‍ വയ്ക്കാന്‍ തുടങ്ങിയത് - ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടെയില്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്‍റ് അരവിന്ദര്‍ ഖുറാന വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസിനോട് പറഞ്ഞു.അടുത്തിടെ ചൈനീസ് ബ്രാന്‍റ് നെയിം പ്രദര്‍ശിപ്പിച്ച ഷോപ്പുകള്‍ക്കെതിരെ ആക്രമണം നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മുന്‍നിരയില്‍ നിന്നും കച്ചവടം ചെയ്യുകയും ഇത്തരം ആക്രമണങ്ങള്‍ക്ക് വില നല്‍കേണ്ടിവരന്നതും കച്ചവടക്കാരാണ് അതാണ് ഇത്തരം ഒരു നിര്‍ദേശം കമ്പനികള്‍ക്ക് നല്‍കിയത് എന്ന്  അരവിന്ദര്‍ ഖുറാന പറഞ്ഞു.

കഴിഞ്ഞ ദിവസം ഇതിന്‍റെ മാറ്റം പോലെയാണ് ഷവോമി ഇന്ത്യ മേധാവി മനു കുമാര്‍ ജെയിന്‍ ട്വീറ്റ് നടത്തിയത്. റെഡ്മീ നോട്ട് 9 പ്രോ ഓണ്‍ലൈന്‍ വില്‍പ്പന സംബന്ധിച്ച ട്വീറ്റില്‍ ഷവോമി എന്ന പേരിനേക്കാള്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ബാനറിനാണ് മുന്‍തൂക്കം. ഫോണ്‍ സ്പെക്സ് വിവരിക്കുന്ന ഡിസ്ക്രിപ്ഷനില്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന് എഴുതിയതും കാണാം.

From around the web