ഷവോമിയുടെ റെഡ്മി കെ 40 ഉടൻ വിപണിയിലെത്തും

ഒട്ടനവധി സവിശേഷതകളുമായി റെഡ്മി കെ 40 ഉടൻ വിപണിയിലെത്തും. 2019 ഡിസംബറില്‍ വിപണിയിലെത്തിയ റെഡ്മി കെ 30 യുടെ പിന്‍ഗാമിയാണ് റെഡ്മി കെ 40.
റെഡ്മി കെ 40 ഫെബ്രുവരി 25 ന് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. റെഡ്മി ജനറല്‍ മാനേജര്‍ ലു വെയ്ബിംഗ് ആണ് വെയ്‌ബോയില്‍ പോസ്റ്റ് ചെയ്ത ടീസര്‍ ചിത്രത്തിലൂടെ ഇത് വെളിപ്പെടുത്തിയത്.
ഫുള്‍ എച്ച്‌ഡി + (1,080x2,400 പിക്‌സല്‍) ഡിസ്‌പ്ലേയുള്ള ഒരു ഫ്ലാറ്റ് ഡിസ്‌പ്ലേയുമായാരിക്കും ഈ സ്മാര്‍ട്ട്ഫോണ്‍ എത്തുക. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 SoC പ്രോസസര്‍ റെഡ്മി കെ 40 സീരീസില്‍ ഉള്‍പ്പെടുമെന്ന് വെയ്ബിംഗ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. റെഡ്മി കെ 40 സീരീസിന് 33W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടാണ് വരുന്നത്.
ഒന്നിലധികം പിന്‍ ക്യാമറകളും ഇതില്‍ ലഭിച്ചേക്കും. റെഡ്മി കെ 40 നൊപ്പം റെഡ്മി കെ 40 പ്രോയ്ക്കും പുതിയ സീരിസിന് കീഴില്‍ ഉണ്ടാകും. ഇതിന്‍റെ പ്രോ മോഡലിന് 108 മെഗാപിക്സല്‍ പ്രൈമറി ക്യാമറയുണ്ടെന്ന് സൂചനയുണ്ട്. റെഡ്മി കെ 40 സിഎന്‍വൈ 2,999 (ഏകദേശം 34,000 രൂപ) തുടക്ക വിലയിലായിരിക്കും എത്തുക. റിപ്പോര്‍ട്ട് അനുസരിച്ച് ഈ പുതിയ റെഡ്മി സ്മാര്‍ട്ട്ഫോണിന്‍റെ കൃത്യമായ വിലയും വിശദാംശങ്ങളും ഈ മാസം അവസാനം പ്രഖ്യാപിക്കും.