കൊറോണ ഭീതിയിൽ മാര്‍ച്ചിലെ ലോഞ്ചിം​ഗ് ഇവന്റുകളെല്ലാം റദ്ദാക്കി ഷവോമി

കൊറോണ വൈറസ് കൂടുതല് വ്യാപകമായതിന്റെ പശ്ചാത്തലത്തില് മാര്ച്ചിലെ ലോഞ്ചിംഗ് പരിപാടികളില് നിന്നും പിന്മാറുകയാണെന്ന് ഷവോമി പ്രഖ്യാപിച്ചു. ഈ വര്ഷം മാര്ച്ചില് റെഡ്മി നോട്ട് 9 സീരീസ് ആരംഭിക്കാന് കമ്പനിക്ക് പദ്ധതിയിട്ടിരുന്നെങ്കിലും ഇന്ത്യയില് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ച സാഹചര്യത്തില് ഇവന്റുകള് റദ്ദാക്കാന് ഷവോമി തീരുമാനിക്കുകയായിരുന്നു. ഇതേക്കുറിച്ച് ഔദ്യോഗിക ട്വിറ്ററിലാണ് അവര് പ്രസ്താവന ഇറക്കിയത്. എംഐ ആരാധകര്ക്കും അതിലെ ജീവനക്കാര്ക്കും മാധ്യമ സാഹോദര്യത്തില് നിന്നുള്ളവര്ക്കുമുള്ള കൊറോണ വൈറസ് എക്സ്പോഷര് റിസ്ക് കുറക്കുന്നതിന്റെ ഭാഗമായി ഓണ്ഗ്രൗണ്ട് ലോഞ്ച് ഇവന്റുകള്
 
കൊറോണ ഭീതിയിൽ മാര്‍ച്ചിലെ ലോഞ്ചിം​ഗ് ഇവന്റുകളെല്ലാം റദ്ദാക്കി ഷവോമി

 

കൊറോണ വൈറസ് കൂടുതല്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചിലെ ലോഞ്ചിം​ഗ് പരിപാടികളില്‍ നിന്നും പിന്മാറുകയാണെന്ന് ഷവോമി പ്രഖ്യാപിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ റെഡ്മി നോട്ട് 9 സീരീസ് ആരംഭിക്കാന്‍ കമ്പനിക്ക് പദ്ധതിയിട്ടിരുന്നെങ്കിലും ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവന്റുകള്‍ റദ്ദാക്കാന്‍ ഷവോമി തീരുമാനിക്കുകയായിരുന്നു. ഇതേക്കുറിച്ച് ഔദ്യോഗിക ട്വിറ്ററിലാണ് അവര്‍ പ്രസ്താവന ഇറക്കിയത്.

എംഐ ആരാധകര്‍ക്കും അതിലെ ജീവനക്കാര്‍ക്കും മാധ്യമ സാഹോദര്യത്തില്‍ നിന്നുള്ളവര്‍ക്കുമുള്ള കൊറോണ വൈറസ് എക്‌സ്‌പോഷര്‍ റിസ്‌ക് കുറക്കുന്നതിന്റെ ഭാഗമായി ഓണ്‍ഗ്രൗണ്ട് ലോഞ്ച് ഇവന്റുകള്‍ റദ്ദാക്കാനുള്ള തീരുമാനമെടുത്തതായി ഷവോമി വെളിപ്പെടുത്തി. കൂടാതെ മാസാവസാനത്തോടെ ഭാവിയിലെ ലോഞ്ചുകളെക്കുറിച്ച് മറ്റൊരു അപ്‌ഡേറ്റ് ഉണ്ടാവുമെന്നും കമ്പനി ഉറപ്പു നല്‍കുന്നു. ഇത് ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ് നിങ്ങള്‍ക്കെല്ലാവര്‍ക്കും സാങ്കേതികവിദ്യ നല്‍കുക എന്നതു പ്രധാനമാണ്, എന്നാല്‍ എല്ലാറ്റിനുമുപരിയായി നിങ്ങളുടെ സുരക്ഷയെയും ആരോഗ്യത്തെയും ഞങ്ങള്‍ വിലമതിക്കുന്നു. അടുത്ത റെഡ്മി നോട്ട് ആരംഭത്തിനായി, ഞങ്ങളുടെ സോഷ്യല്‍ മീഡിയയിലും എംഐ.കോമിലും ഒരു ലൈവ് സ്ട്രീമിനായി ദയവായി ഓണ്‍ലൈനില്‍ ഞങ്ങളോടൊപ്പം ചേരുക, അവര്‍ കൂട്ടിച്ചേര്‍ത്തു.

From around the web