ഇനി പല്ലുതേപ്പും സ്മാർട്ട് ആകാം വരുന്നു ‘ഷവോമി ഇലക്ട്രിക് ടൂത്ത് ബ്രഷ് ടി300’

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി അപ്രതീക്ഷിത രംഗത്തിൽ പ്രവേശിച്ചു. ദന്തസംരക്ഷണത്തില് ഒരു കൈനോക്കാനാണ് ഷവോമി എത്തിയിരിക്കുന്നത്. എംഐ ഇലക്ട്രിക് ടൂത്ത് ബ്രഷ് ടി300 ഷവോമി ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. 1299 രൂപയോളം വിലയുണ്ട്. ഓരോ വ്യക്തികളുടെയും പേഴ്സണൽ ഡെന്റിസ്റ്റായി ഈ ടൂത്ത് ബ്രഷ് പ്രവർത്തിക്കുമെന്നാണ് ഷവോമി പറയുന്നത്. 25 ദിവസത്തോളം ബാറ്ററി നീണ്ടു നിൽക്കും. യുഎസ്ബി സി പോർട്ട് വഴി ഇത് ചാർജ് ചെയ്യാനാകും. IPX7 വാട്ടർ പ്രൂഫാണ് ഇത്. ആരോഗ്യ സംരക്ഷണത്തിൽ ദന്തസംരക്ഷണത്തിന്റെ പ്രാധാന്യം
 
ഇനി പല്ലുതേപ്പും സ്മാർട്ട് ആകാം വരുന്നു ‘ഷവോമി ഇലക്ട്രിക് ടൂത്ത് ബ്രഷ് ടി300’

 

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി അപ്രതീക്ഷിത രംഗത്തിൽ പ്രവേശിച്ചു. ദന്തസംരക്ഷണത്തില്‍ ഒരു കൈനോക്കാനാണ് ഷവോമി എത്തിയിരിക്കുന്നത്. എംഐ ഇലക്ട്രിക് ടൂത്ത് ബ്രഷ് ടി300 ഷവോമി ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. 1299 രൂപയോളം വിലയുണ്ട്. ‌

ഓരോ വ്യക്തികളുടെയും പേഴ്സണൽ ഡെന്റിസ്റ്റായി ഈ ടൂത്ത് ബ്രഷ് പ്രവർത്തിക്കുമെന്നാണ് ഷവോമി പറയുന്നത്. 25 ദിവസത്തോളം ബാറ്ററി നീണ്ടു നിൽക്കും. യുഎസ്ബി സി പോർട്ട് വഴി ഇത് ചാർജ് ചെയ്യാനാകും. IPX7 വാട്ടർ പ്രൂഫാണ് ഇത്. ആരോഗ്യ സംരക്ഷണത്തിൽ ദന്തസംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് എംഐ ദന്തസംരക്ഷണത്തിലേക്ക് ചുവടുവെച്ചിരിക്കുന്നത്.

രണ്ട് ബ്രഷിംഗ് മോഡാണ് ടി300നുള്ളത്. ജെന്റിൽ മോഡും സ്റ്റാൻഡേർഡ് മോഡും. ഓരോ 30 സെക്കൻഡിലും താൽക്കാലികമായി നിർത്തി ബ്രഷിംഗ് വശങ്ങൾ മാറ്റാൻ ഉപയോക്താക്കളെ ഓർമ്മിപ്പിക്കുന്ന ഒരു ഇക്വു ക്ലീൻ ഓട്ടോ-ടൈമറും ഇതിനുണ്ടാകും.

From around the web