ദേദഗതിചെയ്ത ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് 15 ദിവസത്തെ സാവകാശം മാത്രം

 
df

ഡൽഹി : ദേദഗതിചെയ്ത ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് 15 ദിവസത്തെ സാവകാശം മാത്രം. മൂന്ന് മാസം വേണമെന്ന സമൂഹ മാധ്യമങ്ങളുടെ ആവശ്യം തള്ളിയാണ് കേന്ദ്ര ഐടി മന്ത്രാലയം 15 ദിവസം അനുവദിച്ചത്. ഐടി നിയമത്തിലെ ഭേഭഗതി അംഗീകരിയ്ക്കാത്ത സമൂഹമാധ്യമങ്ങളുടെ നിയമപരിരക്ഷ പിൻവലിക്കാനാണ് സർക്കാർ തീരുമാനം. ഭേദഗതി നിയമം സാധാരണ ഉപയോക്‌താക്കളെ യാതൊരുവിധത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കൾ പ്രസാദ് പറഞ്ഞു.

ഐടി നിയമം നടപ്പിലാക്കുമെന്ന നിലപാടിൽ ഉറച്ച് കേന്ദ്രസർക്കാർ മുന്നോട്ട്. സമൂഹമാധ്യമങ്ങൾ മുന്നോട്ട് വെച്ച വ്യത്യസ്ത നിർദേശങ്ങൾ തള്ളി. നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ മൂന്ന് മാസം സാവകാശം നൽകില്ല. പകരം പരമാവധി 15 ദിവസത്തിനുള്ളിൽ നിയമം നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ റിപ്പോർട്ട് ചെയ്യണം. പരാതിപരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചകടക്കമുള്ള വിവരങ്ങളാണ് കൈമാറേണ്ടത്. സമൂഹമാധ്യമങ്ങൾക്കൊപ്പം ഓൺലൈൻ മാധ്യമങ്ങളും നിബന്ധനങ്ങൾ പാലിച്ചെന്ന റിപ്പോർട്ട് നൽകണം. നിയമ ഭേദഗതിയുടെ ലക്ഷ്യം സ്വകാര്യതയിലേയ്ക്ക് കടന്നു കയറുകയല്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർപ്രസാദ് വ്യക്തമാക്കി. സ്ത്രികൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയാൻ നിയമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

15 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കാത്ത സമൂഹമാധ്യമങ്ങളുടെ നിയമപരിരക്ഷ റദ്ദാക്കാനാണ് സർക്കാറിന് ലഭിച്ച നിയമോപദേശം. ഇതിന്റെ ഭാഗമായി പുതിയ വ്യവസ്ഥകൾ പാലിയ്ക്കാത്ത സമൂഹമാധ്യമങ്ങളുടെ ഇന്റർമീഡിയറി പരിരക്ഷ കേന്ദ്രസർക്കാർ പിൻവലിയ്ക്കും. ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കം നിയമം പാലിക്കാൻ തയ്യാറാണെന്ന് ഗുഗിളും ഫേസ്ബുക്കും സന്നദ്ധത അറിയിച്ചിരുന്നു. നിയമഭേഭഗതി നടപ്പിലാക്കുന്ന വിഷയത്തിൽ കേന്ദ്രത്തോട് ചർച്ചകൾ തുടരുമെന്നാണ് ട്വിറ്റർ ഇന്ന് പ്രതികരിച്ചത്.

From around the web