എസ്ബിഐ ഡിജിറ്റൽ സേവനങ്ങൾ അടുത്ത 14 മണിക്കൂർ സമയത്തേയ്ക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

 
df

ഇന്ന് ബാങ്ക് സമയം അവസാനിച്ചതിന് ശേഷം എസ്ബിഐ ഡിജിറ്റൽ സേവനങ്ങൾ അടുത്ത 14 മണിക്കൂർ സമയത്തേയ്ക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 2021 മെയ് 22 ന് ബിസിനസ്സ് അവസാനിച്ചതിന് ശേഷം ആർ‌ബി‌ഐ നെഫ്റ്റ് സിസ്റ്റങ്ങൾ അപ്ഗ്രേഡ് ചെയ്യുന്നതിനാലാണ് ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് എന്നിവയിലെ നെഫ്റ്റ് സേവനങ്ങൾ ലഭിക്കാത്തതെന്ന് എസ്ബിഐ ട്വീറ്റിൽ അറിയിച്ചു. 2021 മെയ് 23 ഞായറാഴ്ച വൈകുന്നേരം മുതൽ ആർ‌ടി‌ജി‌എസ് സേവനങ്ങൾ പതിവുപോലെ ലഭ്യമാകും.

നെഫ്റ്റ് (NEFT) സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റൽ സേവനങ്ങളെ ബാധിക്കുന്നതെന്ന് ബാങ്ക് അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കൾക്ക് ഞായറാഴ്ച വെളുപ്പിനെ 12 മുതൽ ഉച്ചയ്ക്ക് 2 വരെ ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് എന്നിവ ഉപയോഗിക്കാൻ കഴിയില്ല. മെച്ചപ്പെട്ട ബാങ്കിംഗ് അനുഭവം നൽകാൻ ബാങ്ക് പരിശ്രമിക്കുമ്പോൾ ഉപഭോക്താക്കൾ സഹകരിക്കണമെന്നും ബാങ്ക് അഭ്യർത്ഥിച്ചു.

From around the web