ടെലികോം കമ്പനികള്‍ക്ക് ആശ്വാസമായി സുപ്രീം കോടതി വിധി

 
ടെലികോം കമ്പനികള്‍ക്ക് ആശ്വാസമായി സുപ്രീം കോടതി വിധി


ടെലികോം കമ്പനികളുടെ അഡ്ജസ്റ്റ് ചെയ്ത മൊത്തവരുമാന (എജിആര്‍) കുടിശ്ശിക തീര്‍ക്കുന്നതുസംബന്ധിച്ച് ആശ്വാസ ഉത്തരവുമായി സുപ്രീംകോടതി. അവശേഷിക്കുന്ന കുടിശ്ശിക തീര്‍ക്കാര്‍ സുപ്രീം കോടതി 10 വര്‍ഷത്തെ സമയം അനുവദിച്ചു. 2021 മാര്‍ച്ച് 31നകം കുടിശ്ശകയുള്ള തുകയുടെ 10ശതമാനം നല്‍കേണ്ടിവരും. വാര്‍ഷിക പണമടവില്‍ വീഴ്ചവരുത്താന്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 

ബാക്കിയുള്ളതുക 2031 മാര്‍ച്ച് 31നകം അടയ്ക്കാനള്ള അവസരമാണ് കോടതി നല്‍കിയത്. ടെലികോം കമ്പനികളുടെ ചെയര്‍മാന്‍ തിരിച്ചടവുസംബന്ധിച്ച് ഉറപ്പ് നല്‍കേണ്ടിവരും. തിരിച്ചടവില്‍ വീഴ്ചവരുത്തിയാല്‍ പിഴയും കോടതിയലക്ഷ്യനടപടികളും നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എജിആര്‍ കുടിശ്ശിക അച്ചുതീര്‍ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് 20 വര്‍ഷത്തെ സാവകാശം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നല്‍കിയ അപേക്ഷയില്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. 

From around the web