രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്നാണ് രോഗവ്യാപനം; ആരോഗ്യ മന്ത്രാലയം

ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 80 ശതമാനത്തോളം കൊവിഡ് പോസിറ്റീവ് കേസുകളും പുറമെ രോഗ ലക്ഷണങ്ങൾ കാണിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയത്. നിലവിൽ ഇക്കര്യം രാജ്യത്തെ ആരോഗ്യപ്രവർത്തകരെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
നിലവിൽ രോഗലക്ഷണങ്ങൾ കാണിക്കാത്ത ആളുകളിൽ നിന്നാണ് രോഗവ്യാപനം ഉണ്ടാകുന്നത് എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. അതേസമയം രോഗ ലക്ഷണങ്ങൾ കാണിക്കാത്തവരെ കൂടി പരിശോധനയ്ക്ക് വിധേയമാക്കുക എന്നത് പ്രായോഗികമല്ല. എന്നിരുന്നാലും രോഗബാധയുമായി ബന്ദപ്പെട്ട
സംശയം തോന്നുന്ന രോഗ ലക്ഷണങ്ങൾ കാണിക്കാത്തവരെയും, ഹൈ റിസ്‌ക്ക് മേഖലകളിൽ താമസിക്കുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ ആണ് ഇക്കര്യം പുറത്തുവിട്ടത്. അതേസമയം രോഗ ലക്ഷണം പ്രകടമാക്കാത്തവർ പിസിആർ ടെസ്റ്റിന് വിധേയരായാലും പോസിറ്റീവ് ഫലം ലഭിക്കണമെന്നില്ലെന്ന് ഐസിഎംആർ പകർച്ചവ്യാധി വിഭാഗം മേധാവി ഡോ.ഗംഗാഖേദ്ക്കർ അറിയിച്ചു. കൊവിഡ് ഒരു പുതിയ രോഗമായതുകൊണ്ടുതന്നെ കൂടുതൽ പഠനങ്ങളും പരിശോധനാ ഗവേഷണങ്ങളും നിലവിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.