ട്വിറ്ററിന്‌ അന്ത്യ ശാസനം നൽകി  കേന്ദ്രസർക്കാർ

 
x

ട്വിറ്ററിന്‌ അന്ത്യ ശാസനം നൽകി ബിജെപി നേതാവ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ. സാമൂഹിക മാധ്യമങ്ങൾക്കായുള്ള പുതിയ ഡിജിറ്റൽ നിയമങ്ങൾ പ്രകാരം ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകി. ഐടി നിയമങ്ങൾ പാലിക്കുക, അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാകുകയെന്നാണ് മുന്നറിയിപ്പ്

ട്വിറ്ററിന് അവസാന അവസരം കൂടി നൽകുകയാണ്. വീഴ്ച വരുത്തിയാൽ ലഭ്യമായ ബാധ്യതകളിൽ നിന്നുള്ള ഒഴിവാക്കൽ പിൻവലിക്കും. കൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റ് ശിക്ഷാനിയമങ്ങൾ എന്നിവ പ്രകാരമുള്ള അനന്തരനടപടികൾ നേരിടേണ്ടി വരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

From around the web