സംസ്ഥാനത്തെ ആദ്യ ലൈബ്രറി ആപ്പ് ബ്രണ്ണന്‍ കോളേജില്‍ പ്രവര്‍ത്തനം തുടങ്ങി

 
സംസ്ഥാനത്തെ ആദ്യ ലൈബ്രറി ആപ്പ് ബ്രണ്ണന്‍ കോളേജില്‍ പ്രവര്‍ത്തനം തുടങ്ങി

തലശേരി : സംസ്ഥാനത്തെ ആദ്യ കോളേജ് ലൈബ്രറി ആപ്പ് ബ്രണ്ണന്‍ കോളേജ് ലൈബ്രറിയില്‍ പ്രവര്‍ത്തനം തുടങ്ങി. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു ലക്ഷത്തിലധികം വരുന്ന പുസ്തകങ്ങളുടെ വിപുലമായ കാറ്റലോഗ് ഇനി എവിടെനിന്നും പരിശോധിക്കാനും പുസ്തകങ്ങള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാനും സാധിക്കും.

ആപ്പില്‍ നല്‍കിയിരിക്കുന്ന ഡിജിറ്റല്‍ ലൈബ്രറി സൗകര്യം ഉപയോഗപ്പെടുത്തി പുസ്തകങ്ങള്‍ വായിക്കാനും ഡൗണ്‍ലോഡ്ചെയ്ത്‌ സൂക്ഷിക്കാനും സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറിയില്‍ അംഗത്വം നേടുന്നതിനും ഇലക്‌ട്രോണിക് പുസ്തകങ്ങള്‍ വായിക്കുന്നതിനും ആപ്പ് സൗകര്യം നല്‍കുന്നു.

മുന്‍ വര്‍ഷങ്ങളിലെ സര്‍വകലാശാല ചോദ്യപേപ്പറുകളും ലഭ്യമാകും. കണ്ണൂര്‍ സര്‍വകലാശാല പ്രോ വെെസ് ചാന്‍സലര്‍ പ്രൊഫ. എ സാബു പ്രവര്‍ത്തനം ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍- ഇന്‍- ചാര്‍ജ് ടി വി ജയകൃഷ്ണന്‍ അധ്യക്ഷനായി.

From around the web