ഹോണര്‍ 30 എസ് മാര്‍ച്ച് 30ന് അവതരിപ്പിക്കും

ഹോണര്, 30 എസ് എന്ന പുതിയ സ്മാര്ട്ട്ഫോണ് ഉടൻ പുറത്തിറക്കും. മാര്ച്ച് 30ന് ഈ ഫോൺ ചൈനീസ് വിപണിയിലെത്തുമെന്ന് കമ്പനി വെളിപ്പെടുത്തി. ഹോണര് 30 എസ് ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില് അഭ്യൂഹങ്ങള് പരന്നതിനെ തുടര്ന്നാണ് ഇപ്പോഴത്തെ ഈ ലോഞ്ചിംഗ് പ്രഖ്യാപനം. ചൈനയില് വിപണിയിലെത്താന് ഒരുങ്ങുന്ന ഈ ഫോണ് പിന്നീട് അന്താരാഷ്ട്ര വിപണികളിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക ചാനലുകള് വഴി ഫോണിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
നോച്ച്ലെസ്, ബെസെല്ഡിസ്പ്ലേ എന്നിവയുള്ള ഫോണിലെ ചെറിയ സൂചനകള് പുറത്തിറങ്ങിയ ടീസര്‍ വെളിപ്പെടുത്തുന്നു. ഇതുകൂടാതെ, മുമ്പത്തെ അഭ്യൂഹമനുസരിച്ച് ഫോണിനെക്കുറിച്ച് അല്‍പ്പം കൂടി വെളിപ്പെടുത്തല്‍ ഉണ്ടായിട്ടുണ്ട്. കിരിന്‍ 820 5 ജി ചിപ്സെറ്റ്, പിന്‍ ക്യാമറയില്‍ നാല് ക്യാമറകളും ഫോണിൽ ഉൽപ്പെടുത്തിയിട്ടുണ്ട്. 40വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് ഫോണിനെ പിന്തുണയ്ക്കും.
നേരത്തെ, ചൈനയുടെ 3 സി മൊബൈല്‍ സര്‍ട്ടിഫിക്കേഷന്‍ സൈറ്റില്‍ ഹോണര്‍ 30 എസ് കണ്ടെത്തിയിരുന്നു, 5 ജി യെയും ഫോണ്‍ പിന്തുണയ്ക്കുമെന്ന് ലിസ്റ്റിംഗ് സൂചിപ്പിച്ചിരുന്നു. 10 വി, 4 എ പവര്‍ കോണ്‍ഫിഗറേഷനോടുകൂടിയ
വികസിതമായ ഒരു കിരിന്‍ 820 5 ജി സോസി ആയിരിക്കുമെന്നും ലിസ്റ്റിംഗ് അവകാശപ്പെടുന്നു. ഫോണിന്റെ രൂപകല്‍പ്പനയെ സംബന്ധിച്ചിടത്തോളം, പിന്‍ പാനലിന്റെ മുകളില്‍ ഇടത് കോണിലുള്ള ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളില്‍ ക്യാമറ സ്ഥാപിക്കുമെന്ന് കാണിക്കുന്നു. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഇതില്‍ കാണുന്നുണ്ട്. വൈകാതെ, ഫോണ്‍ ഇന്ത്യന്‍ വിപണിയിലുമെത്തും.