ഇൻഫിനിക്സ് ഹോട്ട് 9 സീരീസ് മെയ് 29ന് ഇന്ത്യയിലെത്തും
 

 
ഇൻഫിനിക്സ് ഹോട്ട് 9 സീരീസ് മെയ് 29ന് ഇന്ത്യയിലെത്തും

ഇൻ‌ഫിനിക്സ് ഹോട്ട് 9 സീരീസ് സ്മാർട്ട്ഫോണുകൾ മെയ് 29ന് ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. ഹോങ്കോംഗ് ആസ്ഥാനമായ ട്രാൻസ്‌ഷൻ ഹോൾഡിംഗ്സ് ബ്രാൻഡിന്റെ ഉടമസ്ഥതയിലുള്ള ഇൻഫിനിക്സ് ഫ്ലിപ്പ്കാർട്ട് വഴിയാണ് പുതിയ സ്മാർട്ടഫോണുകൾ പുറത്തിറക്കുന്നത്. 
 
 പുതിയ ഡിവൈസിനെ സീരിസ് എന്ന പേരിലാണ് വിളിക്കുന്നത് എന്നതകൊണ്ട് ഹോട്ട് 9നിരയിൽ ഒന്നിൽ കൂടുതൽ ഡിവൈസുകൾ പുറത്തിറങ്ങുമെന്നാണ് സൂചന. ഇൻഫിനിക്സ് ഹോട്ട് 9നൊപ്പം ഇൻഫിനിക്സ് ഹോട്ട് 9 പ്രോയും പുറത്തറങ്ങാൻ സാധ്യതയുണ്ട്.. ഡിവൈസിന്റെ ക്യാമറ വിഭാഗത്തെ കുറിച്ചുള്ള സൂചനകൾ അനുസരിച്ച് ഒരു പഞ്ച്-ഹോൾ സെൽഫി ക്യാമറ ലേഔട്ടായിരിക്കും മുൻഭാഗത്ത് നൽകുക. പിന്നിൽ ഫിംഗർപ്രിന്റ് സ്കാനറിനൊപ്പം ക്വാഡ് ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ടാകും.

ഇൻഫിനിക്സ് ഹോട്ട് 9 കഴിഞ്ഞ മാർച്ചിൽ ഇന്തോനേഷ്യയിൽ അവതരിപ്പിച്ചിരുന്നു. 6.6 ഇഞ്ച് ഡിസ്‌പ്ലേ 20: 9 ആസ്പാക്ട് റേഷിയോയിൽ സെറ്റ് ചെയ്കിരിക്കുന്നു. ഇതിന്റെ ഐപിഎസ് എൽസിഡി പാനൽ എച്ച്ഡി + (720 × 1600 പിക്സലുകൾ) റെസല്യൂഷനിൽ പ്രവർത്തിക്കുന്നു. പവർവിആർ ജിഇ 8320 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ എ 25 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

 ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള XOS 6.0ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇതിൽ ഒരു മൈക്രോ യുഎസ്ബി 2.0 പോർട്ടാണ് നൽകിയിട്ടുള്ളത്. 5,000 എംഎഎച്ച് ബാറ്ററിയും ഇൻഫിനിക്സ് ഹോട്ട് 9ൽ ഉണ്ട്. കണക്റ്റിവിറ്റിക്കായി ഈ ഡിവൈസിൽ ബ്ലൂടൂത്ത് 5.0, ജിപിഎസ്, വൈ-ഫൈ, ഡ്യുവൽ സിം കാർഡ് സ്ലോട്ടുകൾ സപ്പോർട്ട് ചെയ്യുന്നു. 


 

From around the web