ആരോഗ്യ സേതു ലോകത്ത് എറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പട്ട കൊവിഡ് ട്രേസിംഗ് ആപ്പ്

 
ആരോഗ്യ സേതു ലോകത്ത് എറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പട്ട കൊവിഡ് ട്രേസിംഗ് ആപ്പ്

ലോകത്ത് ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട കൊവിഡ്-19 ട്രേസിംഗ് ആപ്ലിക്കേഷൻ എന്ന നേട്ടം ഇന്ത്യയുടെ ആരോഗ്യ സേതു ആപ്ലിക്കേഷന്. സെൻസർ ടവറിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. ഏറ്റവും കൂടുതൽ ഡൗൺ ലോഡേഴ്‌സ് ഉണ്ടായ ഏപ്രിലിൽ 8.08 കോടിപേരാണ് ഡൗൺ ലോഡ് ചെയ്തത്. ജൂലൈയിലെ കണക്കനുസരിച്ച് 12.76 കോടിയിലധികം പേരാണ് ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്തത്.

ആഗോള തലത്തിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുള്ള ആപ്ലിക്കേഷൻ ആരോഗ്യ സേതു ആണെങ്കിലും പ്രായോഗികതലത്തിൽ പ്രാവർത്തികമാക്കുന്നതിൽ ആരോഗ്യസേതുവിന് നാലാം സ്ഥാനമാണുള്ളത്. ഓസ്ട്രേലിയൻ നിർമിത കൊവിഡ് സേഫ് ആപ്ലിക്കേഷനാണ് പ്രായോഗികതലത്തിൽ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നത്. 45 ലക്ഷം ഡൗൺ ലോഡേഴ്‌സാണ് കൊവിഡ് സേഫിനുള്ളത്.

കൊവിഡ് ട്രേസിംഗ് ആപ്പ് പ്രായോഗികമാക്കിയതിൽ രണ്ടാം സ്ഥാനം തുർക്കിയ്ക്കും മൂന്നാം സ്ഥാനം ജർമനിയ്ക്കുമാണ്. എന്നാൽ, കൊവിഡ്-19 ട്രേസിംഗ് ആപ്പുകളുടെ ജനകീയത ഫലപ്രദമാണെന്ന് അർത്ഥമാക്കുന്നില്ലെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

From around the web