എടിഎം പരിപാലന ചെലവ് ഉയര്‍ന്നു  ഉപഭോക്താക്കളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി

 
d

ഡൽഹി : എടിഎം പരിപാലന ചെലവ് ഉയര്‍ന്നതോടെ ഉപഭോക്താക്കളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. സൗജന്യ പരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസിലാണ് വര്‍ധന. അതതു ബാങ്കുകളുടെ എ.ടി.എമ്മില്‍ മാസം അഞ്ച് ഇടപാടുകള്‍ സൗജന്യമായി തുടരും.

പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് 15 രൂപയില്‍നിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകള്‍ക്ക് അഞ്ച് രൂപയില്‍നിന്ന് ആറുരൂപയായും വര്‍ധിക്കും. ഓഗസ്റ്റ് ഒന്നുമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

From around the web