യുഎഇയുടെ ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി

 
യുഎഇയുടെ ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി

ദുബായ്: ഗള്‍ഫ് നാടുകളിലാകെ ആഘോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണിപ്പോൾ. അറബ് ലോകത്തുനിന്നുള്ള ആദ്യ ചൊവ്വ ദൗത്യമായ ഹോപ്പ് പ്രോബ് വിജയകരമായി ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തി. 

ചൊവ്വയിലെ ജലത്തിന്റെയും പൊടിയുടെയും സാന്നിധ്യം സംബന്ധിച്ച പഠനങ്ങള്‍ ഹോപ്പ് പ്രോബ് നടത്തും. 2120 ല്‍ ചൊവ്വയില്‍ മനുഷ്യവാസത്തിനായി കോളനി സ്ഥാപിക്കാനുള്ള ബൃഹത് പദ്ധതി യുഎഇക്കുണ്ട്. അത്തരം മഹത്തായ ലക്ഷ്യങ്ങളിലേക്കുള്ള യുഎഇയുടെ കുതിപ്പിന് ഈര്‍ജം പകരുന്നതാണ് ഹോപ്പപ്രോബിന്റെ വിജയകരമായ ദൗത്യം.

കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ജപ്പാനിലെ സ്‌പെയ്‌സ് സെന്ററില്‍നിന്ന് ഹോപ്പ് പ്രോബ് പറന്നുയര്‍ന്നത്. ഹോപ്പ് പ്രോബില്‍നിന്നുള്ള വിവരങ്ങള്‍ ലോകത്തെ 20 കേന്ദ്രങ്ങള്‍ക്ക് യുഎഇ കൈമാറും.

From around the web