ടിക് ടോക്കിന്റെ ഇന്ത്യയിലെ സ്വത്തുക്കള്‍ വിൽക്കുന്നു

 
ടിക് ടോക്കിന്റെ ഇന്ത്യയിലെ സ്വത്തുക്കള്‍ വിൽക്കുന്നു

           ടിക് ടോക്കിന്റെ ഇന്ത്യയിലെ സ്വത്തുക്കള്‍ വിൽക്കുന്നു. ഗ്ലാന്‍സിന് വില്‍ക്കാനാണ് ബൈറ്റ്ഡാന്‍സിന്റെ പദ്ധതി. ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഗ്ലാന്‍സിന്റെ മാതൃസ്ഥാപനമായ ഇന്‍ മൊബിയുടെ ഉടമസ്ഥതയിലുള്ള ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനാണ് റോപോസോ.

ടിക് ടോക്കിന് ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തുന്നതിന് മുമ്ബ് തന്നെ ഈ രംഗത്തെ ടിക് ടോക്കിന്റെ എതിരാളികളിലൊന്നായിരുന്നു റോപോസോ. ഇന്‍മൊബിയിലും ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സിലും ജപ്പാന്റെ സോഫ്റ്റ് ബാങ്കിന് നിക്ഷേപമുണ്ട്.

ടിക് ടോക്കിന്റെ സ്വത്തുക്കള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഈ മൂന്ന് സ്ഥാപനങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ടിക് ടോക്കിനെ രാജ്യത്ത് നിരോധിച്ചു കൊണ്ടുള്ള തീരുമാനം കഴിഞ്ഞ മാസമാണ് ഇന്ത്യ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ 2000-ല്‍ അധികം ജീവനക്കാരെ കമ്ബനി പിരിച്ചു വിട്ടിരുന്നു.

From around the web