ഐഎസ്ആർഓയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണം ഇന്ന്

 
ഐഎസ്ആർഓയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണം ഇന്ന്

ഐഎസ്ആർഓയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണം ഇന്ന്. പിഎസ്എൽവിസി 51 ആണ് വിക്ഷേപിക്കുന്നത്. രാവിലെ 10.24നാണ് വിക്ഷേപണ സമയം.

പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിലെ പ്രധാന ഉപഗ്രഹം ബ്രസീലിൽ നിന്നുള്ള ആമസോണിയ 1 ആണ്. ഇതോടൊപ്പം തന്നെ മറ്റു 18 ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ, ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 5,000 ഇന്ത്യക്കാരുടെ പേരുകൾ എന്നിവയും കൊണ്ടുപോകുന്നുണ്ട്.

From around the web