ഇന്ത്യയിൽ ട്വിറ്ററിന്റെ ‘സേഫ് ഹാർബർ’ നിയമപരിരക്ഷ നീക്കി
Jun 17, 2021, 13:30 IST

ഡൽഹി : ഇന്ത്യയിൽ ട്വിറ്ററിന്റെ ‘സേഫ് ഹാർബർ’ നിയമപരിരക്ഷ നീക്കം ചെയ്തു. കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെതാണ് നടപടി. പ്രസിദ്ധപ്പെടുത്തിയ ഉള്ളടക്കത്തിന്റെ പേരിലുള്ള വ്യവഹാരങ്ങളിൽ നിന്ന് പ്ലാറ്റ്‌ഫോമിന് നിയമപരിരക്ഷ ലഭിക്കുന്നതാണ് ‘സേഫ് ഹാർബർ’.
ഐ.ടി.ഭേദഗതിനിയമപ്രകാരം ട്വിറ്റർ ഇന്ത്യയിൽ ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിക്കാത്തതാണ് നടപടിക്ക് കാരണം. എന്നാൽ നിയമം അനുസരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും താത്കാലികമായി ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചിട്ടുണ്ടെന്നും ട്വിറ്റർ അറിയിച്ചു .
ഐ ടി ഭേതഗതി നിയമം നടപ്പിലാക്കാൻ ഉള്ള സമയ പരിധി കഴിഞ്ഞിട്ടും ട്വിറ്റർ നടപ്പാക്കിയില്ല എന്ന് കേന്ദ്രം. ഇതിനെ തുടർന്നാണ് കേന്ദ്ര ഐ.ടി മന്ത്രാലയം നിയമപരിരക്ഷ എടുത്ത് കളഞ്ഞത്.