വിവോ വി 19ൻ്റെ പ്രീ ഓർഡർ ഇന്ത്യയിൽ ആരംഭിച്ചു

വിവോ അടുത്തിടെ വിവോ വി 19 എന്ന പുതിയ വി സീരീസ് സ്മാർട്ട്ഫോണിന്റെ ടീസർ പുറത്ത് വിട്ടിരുന്നു. പുനർനാമകരണം ചെയ്ത വി 17 ഇന്തോനേഷ്യൻ മോഡലിൽ നിന്ന് വ്യത്യസ്തമായി ആയി വി 19 അടുത്ത് തന്നെ പുറത്തിറക്കും. വളരെ വ്യത്യസ്തമാ സവിശേഷതകളായിരിക്കും ഫോണിലുണ്ടായിരിക്കുക. അന്താരാഷ്ട്ര മോഡലിൽ ഡ്യൂവൽ പഞ്ച്-ഹോൾ സെൽഫി ക്യാമറയാണ് ഒരു പ്രധാന സവിശേഷതയായി ഉള്ളത്. ഇത് ഇന്ത്യയിൽ അവതരിപ്പിക്കുന്ന മോഡലിലും ഉണ്ടാകും. വി19ന്റെ പ്രീ-ഓർഡറുകൾ ഇന്ത്യയിൽ ആരംഭിച്ചു. വിവോ വി 19 പ്രീ-ഓർഡറുകൾ ഓൺലൈനിൽ
 
വിവോ വി 19ൻ്റെ പ്രീ ഓർഡർ ഇന്ത്യയിൽ ആരംഭിച്ചു

വിവോ അടുത്തിടെ വിവോ വി 19 എന്ന പുതിയ വി സീരീസ് സ്മാർട്ട്‌ഫോണിന്റെ ടീസർ പുറത്ത് വിട്ടിരുന്നു. പുനർനാമകരണം ചെയ്ത വി 17 ഇന്തോനേഷ്യൻ മോഡലിൽ നിന്ന് വ്യത്യസ്തമായി ആയി വി 19 അടുത്ത് തന്നെ പുറത്തിറക്കും. വളരെ വ്യത്യസ്തമാ സവിശേഷതകളായിരിക്കും ഫോണിലുണ്ടായിരിക്കുക. അന്താരാഷ്ട്ര മോഡലിൽ ഡ്യൂവൽ പഞ്ച്-ഹോൾ സെൽഫി ക്യാമറയാണ് ഒരു പ്രധാന സവിശേഷതയായി ഉള്ളത്. ഇത് ഇന്ത്യയിൽ അവതരിപ്പിക്കുന്ന മോഡലിലും ഉണ്ടാകും. വി19ന്റെ പ്രീ-ഓർഡറുകൾ ഇന്ത്യയിൽ ആരംഭിച്ചു.

വിവോ വി 19 പ്രീ-ഓർഡറുകൾ ഓൺലൈനിൽ ആരംഭിച്ചിരിക്കുകയാണ്. കൂടാതെ ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകളും സ്വന്തമാക്കാൻ സാധിക്കും. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് കാർഡ് ഉടമകൾക്ക് 10 ശതമാനം ക്യാഷ്ബാക്കും ഡിവൈസ് വാങ്ങുമ്പോൾ ലഭിക്കും. പ്രീഓർഡർ ചെയ്ത് ഡിവൈസ് സ്വന്തമാക്കുമ്പോൾ മികച്ച ഓഫറാണ് കമ്പനി നൽകുന്നത്.

വിവോ വി 19 ഇന്തോനേഷ്യൻ മോഡലിനെക്കാൾ അൽപ്പം ശക്തമായ പ്രോസസറാണ് ഇന്ത്യയിലെത്തുംക എന്നാണ് റിപ്പോർട്ടുകൾ. 2.3 ജിഗാഹെർട്‌സ് ക്ലോക്ക് സ്പീഡുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 712 പ്രൊസസറിന്റെ കരുത്തോടെയായിരിക്കും ഈ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുക എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും വിവോ വി 19 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. ഇതിന്റെ കൂടെ ഒരു മൈക്രോ എസ്ഡി കാർഡ് ഇട്ട് വികസിപ്പിക്കാവുന്ന മെമ്മറി സംവിധാനവും നൽകും.

ഫുൾ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.44 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ ഈ ഡിവൈസിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 409 പിപിഐ പിക്‌സൽ ഡെൻസിറ്റിയും 20: 9 ആസ്പാക്ട് റേഷിയോവും വാഗ്ദാനം ചെയ്യുന്ന ഇരട്ട ഐവ്യൂ ഇ 3 പാനലും ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

From around the web