കിടിലൻ ഡാറ്റാ പ്ലാനുകളുമായി വൊഡാഫോൺ-​ ഐഡിയ (വി.ഐ​)

 
കിടിലൻ ഡാറ്റാ പ്ലാനുകളുമായി വൊഡാഫോൺ-​ ഐഡിയ (വി.ഐ​)

ഡബിൾ ഡാറ്റാ ഓഫറടക്കമുള്ള പുതിയ കിടിലൻ ഡാറ്റാ പ്ലാനുകളുമായി വൊഡാഫോൺ-ഐഡിയ (വി.ഐ). 699 രൂപയുടെയും 299 രൂപയുടേയും 449 രൂപയുടെയേും പ്ലാനുകളിലാണ്​ ഇരട്ട ഡാറ്റ ലഭിക്കു. കുടെ 180 ദിവസം വാലിഡിറ്റിയുള്ള 1197 രൂപയുടെ മികച്ച പ്ലാനും​ വി.ഐ അവതരിപ്പിച്ചിട്ടുണ്ട്​​.

699 രൂപയുടെ പ്ലാനിൽ 2 ജിബിയോടൊപ്പം അധിക ഡാറ്റയായി 2 ജിബി കൂടെ ലഭിക്കും. അതോടെ 84 ദിവസത്തേക്ക്​ ​പ്രതിദിനം നാല്​ ജിബി ഡാറ്റയാണ്​ ഉപയോക്​താക്കൾക്ക്​ ലഭിക്കുക. അതുപോലെ 299 രൂപയുടെ പ്ലാനിൽ 28 ദിവസത്തേക്ക്​ 4 ജിബി ഡാറ്റ പ്രതിദിനം ലഭിക്കും. 449 രൂപയുടെ പ്ലാനിൽ 56 ദിവസത്തേക്കാണ്​ 4 ജിബി ഡാറ്റ ലഭിക്കുക.  1197 രൂപയുടേ മറ്റൊരു ഓഫറിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് 180 ദിവസത്തേക്ക്​ അൺലിമിറ്റഡ് വോയിസ് കോളുകൾ ആസ്വദിക്കാം. കൂടെ ദിവസേന 1.5 ജിബി ഡാറ്റയും 100 എസ്​.എം.എസും ഉണ്ട്​. 

From around the web