മുന്‍നിര ഫീച്ചറുകളുമായി ‘വിയു’ വിന്റെ 4കെ ടിവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

അമേരിക്കന് ടെലിവിഷന് ബ്രാന്റായ വിയു പുതിയ 4കെ പ്രീമിയം ടിവി ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു. മുന്നിര ഫീച്ചറുകളോടും മികച്ച രൂപകല്പനയോടും കൂടിയാണ് വിയു പുതിയ ടെലിവിഷനുകള് വിപണിയില് അവതരിപ്പിച്ചിരിക്കുന്നത്. ഫ്ളിപ്കാര്ട്ടിലൂടെ 24999 രൂപ മുതൽ വിയു പ്രീമിയം 4കെ ടെലിവിഷനുകള് വില്പനയ്ക്കെത്തും. 4കെ ടിവി ശ്രേണിയില് 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച് എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഉയര്ന്ന ബ്രൈറ്റ്നസോടുകൂടിയ എപ്ലസ് ഗ്രേഡ് ഡിസ്പ്ലേ പാനലാണ് ടിവികളിലെ പ്രധാന സവിശേഷത. ഡോള്ബി വിഷല്,
 
മുന്‍നിര ഫീച്ചറുകളുമായി ‘വിയു’ വിന്റെ  4കെ ടിവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

അമേരിക്കന്‍ ടെലിവിഷന്‍ ബ്രാന്റായ വിയു പുതിയ 4കെ പ്രീമിയം ടിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മുന്‍നിര ഫീച്ചറുകളോടും മികച്ച രൂപകല്‍പനയോടും കൂടിയാണ് വിയു പുതിയ ടെലിവിഷനുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടിലൂടെ 24999 രൂപ മുതൽ വിയു പ്രീമിയം 4കെ ടെലിവിഷനുകള്‍ വില്‍പനയ്‌ക്കെത്തും.

4കെ ടിവി ശ്രേണിയില്‍ 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച് എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഉയര്‍ന്ന ബ്രൈറ്റ്‌നസോടുകൂടിയ എപ്ലസ് ഗ്രേഡ് ഡിസ്‌പ്ലേ പാനലാണ് ടിവികളിലെ പ്രധാന സവിശേഷത. ഡോള്‍ബി വിഷല്‍, എച്ച്ആര്‍ഡി 10 പിന്തുണ, ഡോള്‍ബി ഓഡിയോ സൗകര്യങ്ങളും ടീവികളിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. 30 വാട്ട് നോയ്‌സ് കാന്‍സലേഷന്‍ സ്പീക്കറുകളും ഡിടിഎസ് വിര്‍ച്വല്‍ എക്‌സ് സറൗണ്ട് സൗണ്ട് സാങ്കേതിക വിദ്യയും മികച്ച ശബ്ദാനുഭവം നൽകും.

ടിവി വ്യവസായത്തില്‍ കഴിഞ്ഞ പത്ത് വർഷക്കാലമായി പുതുമകള്‍ കൊണ്ടുവരുന്നതിലും മുന്നിട്ടുനില്‍ക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയാണ് വിയു. 90 ശതമാനത്തോളം ഉപയോക്താക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ആവര്‍ത്തിച്ച് വാങ്ങാറുണ്ടെന്നും അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ശുപാര്‍ശചെയ്യാറുണ്ടെന്നും വിയു ടെലിവിഷന്‍സ് സിഇഓയും ചെയര്‍മാനുമായ ദേവിത ശരഫ് പറഞ്ഞു.

ഗുണനിലവാരത്തിലും സേവനത്തിലും വിട്ടുവീഴ്ച ചെയ്യാതെ മികച്ച ക്ലാസ് ഉല്‍പ്പന്നത്തെ മിതമായ നിരക്കില്‍ നല്‍കുക എന്നതാണ് ഉപഭോക്താവിനുള്ള ഞങ്ങളുടെ വാഗ്ദാനമെന്നും അവര്‍ പറഞ്ഞു. ഇന്ത്യക്കാരിയായ ദേവിത ശരഫ് 2006 ല്‍ ആരംഭിച്ച കമ്പനിയാണ് വിയു ടെക്‌നോളജീസ് ഇന്ത്യയില്‍ ഏറെ സ്വീകാര്യത നേടിയ ടെലിവിഷന്‍ ബ്രാന്റ് കൂടിയാണ്.

From around the web