കാത്തിരിപ്പിന് വിരാമം: റെഡ്മി കെ 30 പ്രോ മാർച്ച് 24 ന് എത്തും

റെഡ്മിയുടെ അടുത്ത തലമുറയിലെ മുൻനിര സ്മാർട്ട്ഫോണായ റെഡ്മി കെ 30 പ്രോ മാർച്ച് 24 ന് ചൈനയിൽ അവതരിപ്പിക്കും. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് റെഡ്മി കെ 30 പ്രോ 5 ജി നെറ്റ്വർക്കിനുള്ള സപ്പോർട്ടുള്ള ക്വാൽകോം സ്നാപ്ഡ്രാഗൺ 865 SoC കരുത്ത് നൽകുന്ന ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായിരിക്കും. IQOO 3 പോലെ, റെഡ്മി കെ 30 പ്രോയുടെ 4 ജി മാത്രം ഉള്ള വേരിയന്റും കമ്പനി പുറത്തിറക്കിയേക്കാം. ഇത് 5 ജി കൌണ്ടർപാർട്ടിനേക്കാൾ
 
കാത്തിരിപ്പിന് വിരാമം: റെഡ്മി കെ 30 പ്രോ മാർച്ച് 24 ന് എത്തും

റെഡ്മിയുടെ അടുത്ത തലമുറയിലെ മുൻനിര സ്മാർട്ട്‌ഫോണായ റെഡ്മി കെ 30 പ്രോ മാർച്ച് 24 ന് ചൈനയിൽ അവതരിപ്പിക്കും. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് റെഡ്മി കെ 30 പ്രോ 5 ജി നെറ്റ്‌വർക്കിനുള്ള സപ്പോർട്ടുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC കരുത്ത് നൽകുന്ന ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായിരിക്കും.

IQOO 3 പോലെ, റെഡ്മി കെ 30 പ്രോയുടെ 4 ജി മാത്രം ഉള്ള വേരിയന്റും കമ്പനി പുറത്തിറക്കിയേക്കാം. ഇത് 5 ജി കൌണ്ടർപാർട്ടിനേക്കാൾ അൽപ്പം വില കുറച്ചായിരിക്കും ലഭ്യമാവുക. ഹുവാവേ പി 40 സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് റെഡ്മി കെ 30 പ്രോ പുറത്തിറക്കുമെന്ന് ഷവോമി ചൈനയുടെ വൈസ് പ്രസിഡന്റ് വാങ് സിയാവന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

6.67 ഇഞ്ച് ബെസെൽലസ് ഒ‌എൽ‌ഇഡി സ്‌ക്രീനിൽ എഫ്‌എച്ച്‌ഡി + റെസല്യൂഷനോടുകൂടിയയായിരിക്കും റെഡ്മി കെ 30 പ്രോ പുറത്തിറങ്ങുകയെന്നണ് കരുതുന്നത്. റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ എന്നിവ പോലെ റെഡ്മി കെ 30 പ്രോയ്ക്കും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും പോപ്പ്-അപ്പ് സെൽഫി ക്യാമറയും ഉണ്ടായിരിക്കും.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoCയാണ് റെഡ്മി കെ 30 പ്രോയ്ക്ക് കരുത്ത് പകരുന്നത്. കുറഞ്ഞത് 6 ജിബി റാമും എൽഡിഡിആർ 5 എക്സ്, യുഎഫ്എസ് 3.0 സാങ്കേതികവിദ്യ അടിസ്ഥാനമാക്കി 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഫോണിൽ ഉണ്ടായിരിക്കും.

33W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടോടെയുള്ള 4,700 mAh ബാറ്ററിയാണ് റെഡ്മി കെ 30 പ്രോയ്ക്ക് ഇന്ധനം നൽകുന്നത്. കൂടാതെ ഡിവൈസിൽ റിവേഴ്സ് ചാർജിംഗ് ശേഷിയും വാഗ്ദാനം ചെയ്തേക്കാം

From around the web