ടിക് ടോക്ക് പോയെങ്കിലെന്താ ..വരുന്നു ക്യൂ ടോക്ക്..

ഇന്ത്യയിൽ ടിക്ടോക്ക് പ്രേമികളായിരുന്നു ചൈനീസ് ആപ്പുകൾ നിരോധിച്ചപ്പോൾ കൂടുതലും വിഷമിച്ചത് . എന്നാൽ ടിക് ടോക് മലയാളി പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത, ടിക് ടോകിന് പകരം ക്യൂ ടോക്ക് വരുന്നു. കൊച്ചി ആസ്ഥാനമായ സ്റ്റുഡിയോ90 ഇന്നവേഷന്‍ പ്രൈ. ലിമിറ്റഡാണ് ക്യൂ ടോക്ക് ആപ്പിനു തുടക്കം കുറിച്ചത്.
ടിക്ടോക്കിനെക്കാള്‍ മികച്ച സേവനങ്ങള്‍ ഉൾപ്പെടുത്തിയാണ് ക്യൂടോക്ക് ആരംഭിച്ചിരിക്കുന്നത്. ഈ ഷോര്‍ട്ട് വിഡിയോ ആപ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ടിക്ടോക്കിന് പകരം ഒരു ആപ് എന്ന ആശയം തന്നെയാണ് ക്യൂടോക്കിലേക്ക് എത്തിച്ചത് എന്ന് സ്റ്റുഡിയോ90 ഇനവേഷന്‍ ചെയര്‍മാന്‍ കെ.കെ. രവീന്ദ്രന്‍ പറയുന്നു. ടിക്ടോക്കില്‍ സജീവമായിരുന്നവർ തന്നെയാണ് മുഖ്യ ടാർഗറ്റ് ഓഡിയൻസ്. എന്നാൽ ടിക്ടോക്കിൽ ഇല്ലാത്ത പല ഫീച്ചറുകളും കൊടുക്കണമെന്ന് കമ്പനി തീരുമാനിച്ചിട്ടുണ്ട്.
30 സെക്കൻഡ് ലൈവ് വിഡിയോയാണ് ഇപ്പോൾ ഉൾപ്പെടുത്താൻ കഴിയുന്നത്. ഇത് ഉടനെ തന്നെ 45 സെക്കൻഡ് ആകും. 5 മിനിറ്റ് വിഡിയോ വരെ അപ്‌ലോഡ് ചെയ്യാൻ ഓപ്ഷനുണ്ട്. ഇഷ്ടപ്പെട്ട വിഡിയോകൾ ലൈക്ക് ചെയ്യുന്നതിനു പുറമേ ബബിളുകൾ അയക്കാൻ ഓപ്ഷനുണ്ട്, റേറ്റിങ് പോലുള്ള, മറ്റുള്ളവരെ അഭിനന്ദിക്കാനുള്ള മാർഗം കൂടിയാണിത്. അടുത്ത അപ്ഡേഷനുകളിൽ 360 ഡിഗ്രി ക്യാമറ ഫീച്ചര്‍, ഓഗ്മെന്‍റ് റിയാലിറ്റി, അള്‍ട്ര വൈഡ്, ടൈം ലാപ്സ് തുടങ്ങിയ ഫീച്ചറുകള്‍ വരും.