പുതിയ നയവുമായി വാട്സാപ്പ്; വ്യക്തിസ്വാതന്ത്രത്തിന്റെ  ലംഘനമെന്ന് വിമർശനം 

 
പുതിയ നയവുമായി വാട്സാപ്പ്; വ്യക്തിസ്വാതന്ത്രത്തിന്റെ  ലംഘനമെന്ന് വിമർശനം

വാഷിംഗ്‌ടൺ : ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് വാട്സാപ്പിന്റെ പുതിയ നയം വരുന്നു. ഫെബ്രുവരി എട്ടിനാണ് ഇത് നിലവിൽവരുന്നത്.ഈ നയം (പ്രൈവസി പോളിസി) അംഗീകരിക്കാത്തവർക്ക് അന്നു മുതൽ വാട്സാപ് ഉപയോഗിക്കാനാകില്ല.

 വാട്സാപ് ഉപയോക്താക്കളുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക്, ഏതൊക്കെത്തരം വാട്സാപ് ഗ്രൂപ്പുകളിൽ അംഗമാണ് എന്നുള്ള എല്ലാ വിവരങ്ങളും ശേഖരിക്കും.വിവരങ്ങൾ വാട്സാപ്പിന്റെ ഉടമകളായ ഫെയ്സ്ബുക്കുമായും ഇൻസ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റർനെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നാണ് പുതിയ നയത്തിൽ പറയുന്നത്.

 വ്യക്തി സ്വകാര്യതയുടെ ലംഘനമാണു പുതിയ നയമെന്നു വിമർശനമുയരുന്നുണ്ട്. വാട്സാപ് ഫോണിൽനിന്നു ഡിലീറ്റ് ചെയ്താലും വിവരങ്ങൾ വാട്സാപ്പിന്റെ കയ്യിലുണ്ടാകും. 

ഉപയോക്താവ് വാട്സാപ്പിലെ ‘ഡിലീറ്റ് മൈ അക്കൗണ്ട്’ സൗകര്യമുപയോഗിച്ച് അക്കൗണ്ട് ഇല്ലാതാക്കിയാലേ ആ വിവരശേഖരം ഇല്ലാതാകൂ എന്നും പുതിയ നയത്തിൽ പറയുന്നു.

From around the web