ഗാ​ര്‍ഹി​ക​വും വാ​ണി​ജ്യ​പ​ര​വു​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാൻ മൊബൈൽ ആപ്പ് വരുന്നു

 
ഗാ​ര്‍ഹി​ക​വും വാ​ണി​ജ്യ​പ​ര​വു​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാൻ മൊബൈൽ ആപ്പ് വരുന്നു

കാ​സ​ര്‍​കോ​ട്​: പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഗാ​ര്‍ഹി​ക​വും വാ​ണി​ജ്യ​പ​ര​വു​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ്‌​കി​ല്‍ ര​ജി​സ്ട്രി മൊ​ബൈ​ല്‍ ആ​പ്പ് സ​ജീ​വ​മാ​വു​ന്നു. കാ​സ​ര്‍​കോ​ട്​ ജി​ല്ല​യി​ല്‍ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ബേ​ഡ​ഡു​ക്ക കൗ​ശ​ല്‍ കേ​ന്ദ്ര​യു​ടെ നി​ര്‍മാ​ണോ​ദ്ഘാ​ട​ന​ത്തിന്റെ ഭാ​ഗ​മാ​യി കു​ണ്ടം​കു​ഴി​യി​ല്‍ സ്‌​കി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​മ്ബ​യി​ന്‍ സം​ഘ​ടി​പ്പി​ക്കും.

ഫെ​ബ്രു​വ​രി 17ന് ​രാ​വി​ലെ 10 മു​ത​ല്‍ 12 മ​ണി​വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍ക്കും തൊ​ഴി​ലാ​ളി​ക​ള്‍ക്കും ര​ജി​സ്‌​ട്രേ​ഷ​ന്‍ ചെ​യ്യാ​ന്‍ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. സം​സ്ഥാ​ന​ത്ത് നൈ​പു​ണ്യ​വി​ക​സ​ന ദൗ​ത്യം നി​റ​വേ​റ്റു​ന്ന കേ​ര​ള അ​ക്കാ​ദ​മി ഫോ​ര്‍ സ്‌​കി​ല്‍ എ​ക്‌​സ​ല​ന്‍സ് (കെ​യി​സ്) വി​ക​സി​പ്പി​ച്ച ഈ ​മൊ​ബൈ​ല്‍ ആ​പ്പി​ല്‍ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സേ​വ​ന​ദാ​താ​ക്ക​ളാ​യും സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളാ​യും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്.

പ​ഞ്ചാ​യ​ത്ത് വ​കു​പ്പ്, കു​ടും​ബ​ശ്രീ, വ്യ​വ​സാ​യ പ​രി​ശീ​ല​ന വ​കു​പ്പ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്‌​ കെ​യി​സ് മൊ​ബൈ​ല്‍ ആ​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് തൊ​ഴി​ല​വ​സ​രം സ്വ​ന്ത​മാ​യി ത​ന്നെ ക​ണ്ടെ​ത്താ​നും ക​ഴി​യും.

From around the web