'ബിഗ് ഡെമോ ഡേ 6.0' യിലേക്ക്  അപേക്ഷിക്കാം

 
x

തിരുവനന്തപുരം: സംരംഭങ്ങള്‍ക്കുള്ള സാങ്കേതികവിദ്യകള്‍ക്ക് ഊന്നല്‍ നല്‍കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന ബിഗ് ഡെമോ ഡേയുടെ ആറാം പതിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആഗസ്റ്റ്  പതിനൊന്നിന് നടക്കുന്ന പരിപാടിയില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും സംരംഭങ്ങളുടെ ധനകാര്യ, വില്‍പ്പന, മാനവവിഭവ മേഖലകളെ അടിസ്ഥാനമാക്കിയ സാങ്കേതികവിദ്യകള്‍ക്കുമാണ് മുന്‍തൂക്കം. ഇത്തരം മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവയുടെ ഉല്‍പ്പന്നങ്ങള്‍ കോര്‍പ്പറേറ്റുകള്‍, നിക്ഷേപകര്‍, സാധ്യതയുള്ള ബയേഴ്സ് ഉള്‍പ്പെടെയുള്ള പങ്കാളികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനാകും.

അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 2. രജിസ്ട്രേഷന്  http://bit.ly/KSUMBDD6 എന്ന ലിങ്ക് സന്ദര്‍ശിക്കുക.

From around the web