പുതിയ ഫീച്ചറുമായി യൂട്യൂബ്; ഇനി ഉള്ളടക്കങ്ങള്‍ പ്രായാനുസരണം വേർതിരിച്ചെടുക്കാം

 
പുതിയ ഫീച്ചറുമായി യൂട്യൂബ്; ഇനി ഉള്ളടക്കങ്ങള്‍ പ്രായാനുസരണം വേർതിരിച്ചെടുക്കാം

   കുട്ടികള്‍ എന്ത് കാണണമെന്ന രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാൻ അവസരമൊരുക്കുന്ന പുതിയ ഫീച്ചറുമായി യൂട്യൂബ്. അതായത് രക്ഷിതാക്കളുടെ നിയന്ത്രണത്തിലുള്ള ഒരു ഗൂഗിള്‍ അക്കൗണ്ട് വഴി പ്രധാന യൂട്യൂബ് ആപ്പ് ആസ്വദിക്കാന്‍ കുട്ടികളെ അനുവദിക്കുന്നതാണ് പുതിയ സൗകര്യം.

ഇതില്‍ രക്ഷിതാക്കള്‍ക്കായി എക്സ്പ്ലോര്‍, എക്സ്പ്ലോര്‍ മോര്‍, മോസ്റ്റ് ഓഫ് യൂട്യൂബ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കണ്ടന്റ് സെറ്റിങ്സ് ഉണ്ടാകും. ഇത് പ്രകാരം, കുട്ടികള്‍ ഏത് തരം ഉള്ളടക്കങ്ങള്‍ യൂട്യൂബില്‍ കാണണം എന്ന് തീരുമാനിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയും.

പുതിയ സംവിധാനം അനുസരിച്ച്‌ എക്സ്പ്ലോര്‍ (Explore) ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ കാണുന്ന ഉള്ളടക്കങ്ങള്‍ ഒമ്ബത് വയസിന് മുകളിലുള്ള കുട്ടികള്‍ക്കുള്ളതാണ്. വ്ളോഗുകള്‍, ടൂട്ടോറിയലുകള്‍, ഗെയിമിങ് വീഡിയോകള്‍, പാട്ടുകള്‍, വാര്‍ത്തകള്‍, വിദ്യാഭ്യാസ ഉള്ളടക്കങ്ങള്‍ മാത്രമാവും ഈ വിഭാഗത്തില്‍ കാണാന്‍ കഴിയുന്നത്.

എക്സ് പ്ലോര്‍ മോര്‍ (Explore More) എന്ന ഓപ്ഷനില്‍ 13 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ വീഡിയോകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്

മോസ്റ്റ് ഓഫ് യൂട്യൂബ് (Most of Youtube) ഓപ്ഷനില്‍ യൂട്യൂബിലെ എല്ലാ കാണാന്‍ കുട്ടികളെ അനുവദിക്കും. എന്നാല്‍, 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വീഡിയോകള്‍ ഉള്ളടക്കങ്ങള്‍ ഉണ്ടാവുന്നതല്ല.

From around the web