കാർഗോ കൈപ്പറ്റി; വെള്ളം പോലും തന്നില്ല: പ്രവാസിയുടെ നെഞ്ചുപൊട്ടിയ വെളിപ്പെടുത്തൽ

 

സംസ്ഥാനത്ത്  പ്രവാസികളോടുള്ള പെരുമാറ്റം അതിരുകടക്കുന്നു . അത് ബന്ധുക്കളായാലും സർക്കാർ ജീവനക്കാരായാലും ശരി ഇങ്ങനെ ഒറ്റപ്പെടുത്തരുത് . വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവരെല്ലാം രോഗബാധിതരല്ല .രോഗം ബാധിച്ചവർക്ക് അവിടുത്തെ എയർ പോർട്ടുകളിൽ നിന്നും കയറി വരാൻ സാധിക്കില്ല. രോഗം ഉണ്ടെന്ന് സംശയം ഉണ്ടായാൽ പോലും എയർപോർട്ടിൽ നിന്നും അവരെ ക്വറന്റീനിലേക്ക് അയക്കും . അല്ലാതെ ഫ്ലൈറ്റിൽ കയറ്റി അയക്കുകയല്ലാ ചെയ്യുന്നത്.

ഇങ്ങനെ നമ്മുടെ നാട്ടിലെ എയർ പോർട്ടുകളിൽ എത്തുമ്പോൾ തന്നെ  ജീവനക്കാർ സ്വീകരിക്കുന്നത് ഏതോ നികൃഷ്ട ജീവികളെ കാണുന്ന തരത്തിലാണ് . ഇതെല്ലാം  തരണം ചെയ്ത് വല്ല വിധേനയും സ്വന്തം വീട്ടുപടിക്കലെത്തുമ്പോൾ ബന്ധുക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്ന പെരുമാറ്റമാണ് വിചിത്രവും സഹിക്കാനാകാത്തതുമാണ്.

ജീവിത കാലം മുഴുവൻ മരുഭൂമിയിൽ കിടന്നു മുണ്ട് മുറുക്കിയുടുത്ത് ചോര വിയർപ്പാക്കി അധ്വാനിച്ചു കിട്ടിയ പൈസ മുഴുവൻ കുടുംബം പട്ടിണിയാകാതിരിക്കാൻ അയച്ചു കൊടുത്ത പ്രവാസി കൊറോണ കാലത്ത് ഉള്ള പണിയും പോയി നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ ആർക്കും വേണ്ടാത്ത പാഴ് വസ്തുവായി മാറിയിരിക്കുന്നു .

From around the web