പുതിയതെന്തെങ്കിലും പറയൂ പ്രധാനമന്ത്രി...

 

രാജ്യത്തെ കോവിഡ് പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് ദാ​രി​ദ്ര്യ രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കു​ന്ന ഗ​രീ​ബ് ക​ല്യാ​ണ്‍ അ​ന്ന​യോ​ജ​ന ന​വം​ബ​ർ വ​രെ നീ​ട്ടി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അറിയിച്ചു.പക്ഷെ  പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് പുതിയ തീരുമാനങ്ങളൊന്നും തന്നെ ഉണ്ടായില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ നമ്മൾ വലിയ പ്രതീക്ഷയിലാണ് ജനങ്ങൾ. എന്നാൽ ആ പ്രതീക്ഷയെല്ലാം ആസ്ഥാനത്താക്കിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ.


അതേസമയം, അ​തി​ർ​ത്തി​യി​ൽ ചൈ​ന​യു​മാ​യു​ള്ള വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​രു വാ​ക്കു പോ​ലും​ പ്ര​സം​ഗ​ത്തി​ൽ മോ​ദി പ​രാ​മ​ർ​ശി​ച്ചി​ല്ല. പ്ര​ധാ​ന​മാ​യും അ​ണ്‍ലോ​ക്ക് ര​ണ്ടാം ഘ​ട്ട​ത്തെ​ക്കു​റി​ച്ചു മാ​ത്ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ച്ച​ത്. 

From around the web