രോഗവ്യാപന ഭീഷണി ശക്തം :അന്യസംസ്ഥാന തൊഴിലാളികൾ വീണ്ടും കൂട്ടത്തോടെ തിരിച്ചു വരുന്നു

 
അന്യ സംസ്ഥാന തൊഴിലാളികൾ വീണ്ടും കൂട്ടത്തോടെ തിരിച്ചു വരുന്നു . ഓരോ ദിവസവും ക്രമാതീതമായി  രോഗം പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ കോവിഡ് ജാഗ്രതാ സൈറ്റില്‍ പോലും റജിസ്റ്റര്‍ ചെയ്യാതെയാണ് ഇവർ തിരിച്ചെത്തുന്നത് .

ഇത് മൂലം സംസ്ഥാനത്ത് പ്രത്യേകിച്ച് എറണാകുളം ജില്ലയില്‍ രോഗവ്യാപന ഭീഷണി സൃഷ്ടിക്കുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഈ തൊഴിലാളികള്‍ ക്വാറന്‍റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല . നിർദ്ദേശങ്ങൾ പാലിക്കാതെ ഇവർ പുറത്തിറങ്ങി നടക്കുകയാണ് .

ഇവർ വന്നയുടൻ തന്നെ ജോലിക്ക് പോവുകയും കടകളിൽ കറങ്ങി നടക്കുകയും ചെയ്യുന്നത് വെല്ലുവിളിയാണ്. നൂറു കണക്കിന് അതിഥി തൊഴിലാളികളാണ് വിമാനത്തിലും ചരക്ക് ലോറികളിലുമായി ദിവസവും എറണാകുളം ജില്ലയിലേക്ക് മാത്രം എത്തുന്നത്.

ഇങ്ങനെ എത്തുന്ന തൊഴിലാളികളുടെ വിശദാംശങ്ങള്‍ പലപ്പോഴും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭ്യമാകുന്നില്ല. ഇവര്‍ വലിയ ക്യാംപുകളിലേക്ക് എത്തുകയും ക്വാറന്‍റീനില്‍ കഴിയാതെ വരുകയും ചെയ്യുന്നതോടെ ഈ മേഖലകളില്‍ രോഗവ്യാപന ഭീഷണി ശക്തമാകുന്നു.

കടങ്ങല്ലൂര്‍ പഞ്ചായത്തില്‍ ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം എത്തിയ അതിഥി തൊഴിലാളി ക്വാറന്‍റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങി നടന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയുടെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും പൊലീസും എത്തി ഇവരെ വീട്ടിലാക്കി ഗേറ്റ് പൂട്ടുകയായിരുന്നു

പ്രളയക്കെടുതിയിലായ അസം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ വ്യാപകമായി കേരളത്തിലേക്ക് എത്തുന്നുണ്ട്. വിമാനമാർഗത്തിൽ എത്തുന്നത് കൂടാതെ ചരക്ക് ലോറികളിലാണ് കേരളത്തിലേക്ക് കയറുന്നത് .

കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ അതിർത്തി ചെക് പോസ്റ്റുകൾക്ക് സമീപം വന്ന് തമ്പടിച്ചതിനു ശേഷം അതുവഴി കേരളത്തിലേക്ക് ചരക്കുമായി വരുന്ന ലോറികളിൽ സംസ്ഥാനത്തേക്ക് കടക്കുന്നു .

 ഒരു കോവിഡ് ടെസ്റ്റോ മറ്റു രേഖകളോ ഇല്ലാതെയാണ് ഇവർ വരുന്നത് . ഡ്രൈവർമാർക്ക് പൈസ കൊടുത്താണ് ലോറികളിൽ കയറിപ്പറ്റുന്നത് .ഇവർ കോവിഡ് രോഗികളാണെന്നോ അല്ലെന്നോ എങ്ങനെ തിരിച്ചറിയാൻ പറ്റും . സാധാരണ കോവിഡ് ടെസ്റ്റ് നടത്തി 48 മണിക്കൂറുകൾക്ക് മുൻപ് സർട്ടിഫിക്കറ്റുമായി വരണമെന്നാണ് നിബന്ധന .

മാത്രമല്ല ഇങ്ങനെ വന്നതിന് ശേഷം നിർബന്ധമായും 14 ദിവസത്തെ ക്വറന്റൈനിൽ കഴിയണം . പക്ഷെ ഇതൊന്നും പാലിക്കാതെ യാണ് ഇവർ വരുന്നതും വന്നുകഴിഞ്ഞു കറങ്ങി നടക്കുന്നതും . ഇത് നിയന്ത്രിച്ചെങ്കിലേ പറ്റു . ഇവർ അവരുടെ ക്യാമ്പുകളിൽ മറ്റുള്ളവരോടൊപ്പം ആണ് വന്ന് താമസിക്കുന്നത് .

ഇങ്ങനെ ക്യാമ്പുകളിൽ എത്തപ്പെട്ടാൽ ആരോഗ്യപ്രവർത്തകർക്ക് കണ്ടുപിടിക്കാനും ബുദ്ദിമുട്ടാണ് . അതിനാൽ ഇവരുടെ കാര്യത്തിൽ സർക്കാർ വേണ്ട നടപടി സ്വീകരിക്കണം .


From around the web