24 മണിക്കൂറിനിടയിൽ കുവൈറ്റിൽ  671 പേ​ര്‍​ക്ക് കൊറോണ 

 

കു​വൈ​ത്ത് സി​റ്റി : കുവൈത്തിൽ 671 പേ​ര്‍​ക്ക് കൂ​ടി ഇന്നലെ കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇ​തു​വ​രെ 46195 പേ​ര്‍​ക്കാ​ണ് കൊറോണ വൈ​റ​സ് രോഗം ബാ​ധി​ച്ച​ത്. പു​തു​താ​യി കൊറോണ വൈറസ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 435 പേ​ര്‍ കു​വൈ​ത്തി​ക​ളും 236 പേ​ര്‍ വി​ദേ​ശി​ക​ളു​മാ​ണ് ഉള്ളത്.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്ന 4 പേ​ര്‍ കൂ​ടി കൊറോണ വൈറസ് രോഗ ബാധയിൽ മ​രി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണം 354 ആ​യി ഉയർന്നു. ഇന്നലെ 717 പേ​രാ​ണു കോവിഡ് രോ​ഗമു​ക്തരാ​യ​ത് . ആ​കെ കോവിഡ് രോ​ഗമു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 37030 ആ​യി.

നി​ല​വി​ല്‍ 8811 പേ​രാ​ണ് ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 139 പേ​ര്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്ന​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യക്തമാക്കി .

From around the web