ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു 

 

ന്യൂയോര്‍ക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് കേസുകൾ എണ്ണം കുത്തനെ കുതിക്കുന്നു. കൊറോണ വൈറസ് രോഗികളുടെ എണ്ണം ലോകത്ത് 1,0559000 കടന്നു. ആകെ കോവിഡ് മരണം 5,12900. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും രോഗം അതിതീവ്രമായി പടർന്നുകൊണ്ടിരിക്കുന്നു. അമേരിക്കയിൽ 37,963 പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. ബ്രസീലിൽ 31,000 പേർക്ക് കോവിഡ് രോഗം ബാധിച്ചു. 1200ൽ അധികമാളുകൾ 24 മണിക്കൂറിനിടെ ബ്രസീലിൽ മരിച്ചിരിക്കുന്നത്. അമേരിക്കയിൽ 639 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

57,83,996 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കൊറോണ വൈറസ് രോഗത്തിൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. കൊറോണ വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ. 

അ​മേ​രി​ക്ക- 27,27,061, ബ്ര​സീ​ൽ- 14,08,485, റ​ഷ്യ- 6,47,849, ഇ​ന്ത്യ-5,85,792, ബ്രി​ട്ട​ൻ- 3,12,654, സ്പെ​യി​ൻ- 2,96,351, പെ​റു- 2,85,213, ചി​ലി- 2,79,393, ഇ​റ്റ​ലി- 2,40,578, ഇ​റാ​ൻ- 227,662.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ച്ച് മരിച്ചവരുടെ എണ്ണം 

 അ​മേ​രി​ക്ക- 1,30,106, ബ്ര​സീ​ൽ- 59,656, റ​ഷ്യ- 9,320, ഇ​ന്ത്യ-17,410, ബ്രി​ട്ട​ൻ- 43,730, സ്പെ​യി​ൻ- 28,355, പെ​റു- 9,677, ചി​ലി- 5,688, ഇ​റ്റ​ലി- 34,767, ഇ​റാ​ൻ- 10,817. 

മെ​ക്സി​ക്കോ​യി​ലും പാ​ക്കി​സ്ഥാ​നി​ലും തു​ർ​ക്കി​യി​ലും കൊറോണ വൈറസ് രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു​ല​ക്ഷം ക​ട​ന്നു. മെ​ക്സി​ക്കോ​യി​ൽ 2,20,657 പേ​ർ​ക്കും, പാ​ക്കി​സ്ഥാ​നി​ൽ 2,09,337 പേ​ർ​ക്കും തു​ർ​ക്കി​യി​ൽ 2,00,412 പേ​ർ​ക്കു​മാ​ണ് കൊറോണ വൈറസ് രോഗ ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മേ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ കൊറോണ വൈറസ് ബാ​ധി​ത​രു​ള്ള രാ​ജ്യ​ങ്ങ​ൾ ആ​റാ​ണ്. 

 ജ​ർ​മ​നി, സൗ​ദി അ​റേ​ബ്യ, ഫ്രാ​ൻ​സ്, ബം​ഗ്ലാ​ദേ​ശ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, കാ​ന​ഡ. കൊ​ളം​ബി​യ​യി​ലും ഖ​ത്ത​റി​ലും കൊറോണ വൈറസ് രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്.

From around the web