കോവിഡ് പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ദ​ശാ​ബ്ദ​ങ്ങ​ളോ​ളം നി​ല​നി​ല്‍​ക്കു​മെ​ന്ന് മുന്നറിയിപ്പ് 

 

ജ​നീ​വ : കൊറോണ വൈറസ് മഹാമാരിയുടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ദ​ശാ​ബ്ദ​ങ്ങ​ളോ​ളം നി​ല​നി​ല്‍​ക്കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ മുന്നറിയിപ്പ്. വൈ​റ​സ് വ്യാ​പ​ന​മു​ണ്ടാ​യി ആ​റു മാ​സ​ത്തി​ന് ശേ​ഷ​മു​ള്ള സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ ശേ​ഷം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​ടി​യ​ന്ത​ര​സ​മി​തി​യാ​ണ് മു​ന്ന​റി​യി​പ്പ് ന​ല്‍​കിയിരിക്കുന്നത്.

ചൈ​ന​യ്ക്ക് പു​റ​ത്ത് നൂ​റു കേ​സു​ക​ളും ഒ​റ്റ മ​ര​ണം പോ​ലും ഇ​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് പൊ​തു ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് സം​ഘ​ട​ന മേ​ധാ​വി ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് പ​റ​ഞ്ഞു.

18 അം​ഗ​ങ്ങ​ളും 12 ഉ​പ​ദേ​ശ​ക​രും അ​ട​ങ്ങു​ന്ന ഡ​ബ്ല്യു​എ​ച്ച്‌ഒ അ​ടി​യ​ന്ത​ര​സ​മി​തി കോ​വി​ഡ് കാ​ല​ത്ത് നാ​ലാം ത​വ​ണ​യാ​ണ് ചേ​രു​ന്ന​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും സ​മി​തി ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു .

എ​ത്ര​യും പെ​ട്ടെ​ന്ന് വാ​ക്സി​ന്‍ വി​ക​സി​പ്പി​ക്കു​ന്ന​ത് മാ​ത്ര​മാ​ണ് രോഗം നി​യ​ന്ത്രി​ക്കാ​നു​ള്ള ദീ​ര്‍​ഘ​കാ​ല പ​രി​ഹാ​മം​ന്നും ടെ​ഡ്രോ​സ് അ​ഥ​നം അറിയിച്ചു.

From around the web