ചൈനയില്‍ ഇന്ത്യന്‍ വെബ് സൈറ്റുകള്‍ക്കും വാര്‍ത്ത വെബ് സൈറ്റുകള്‍ക്കും വിലക്ക് 

 

ബെ​യ്ജിം​ഗ്: 59 ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ നി​രോ​ധി​ച്ച ഇന്ത്യന്‍ നടപടിക്ക് പകരമായി ചൈനയിൽ ഇന്ത്യന്‍ സൈറ്റുകള്‍ കിട്ടുന്നതിനെ പൂര്‍ണ്ണമായും വിലക്കിയെന്ന് സൂചന ലഭിച്ചിരിക്കുന്നു. ഇ​ന്ത്യ​ൻ വെബ് സൈറ്റുകള്‍ക്കും, ന്യൂസ് വെബ് സൈറ്റുകള്‍ക്കും ചൈനയില്‍ വിപിഎന്‍ ഉപയോഗിച്ച് പോലും ഇപ്പോള്‍ ലഭിക്കുന്നില്ല എന്നാണ് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഐപി ടിവി വഴി ചില ഇന്ത്യന്‍ ചാനലുകള്‍ ഇപ്പോഴും ചൈനയില്‍ ലഭിക്കുകയാണ്. നേരത്തെ തന്നെ കടുത്ത സെന്‍സര്‍ഷിപ്പ് നിയമങ്ങളുള്ള ചൈനയില്‍ പല ഇന്ത്യന്‍ സൈറ്റുകള്‍ കിട്ടിയിട്ടില്ല. ലോകത്ത് തന്നെ കൂടിയ സൈബര്‍ നിരീക്ഷണ ഫയര്‍വാള്‍ ഉപയോഗിക്കുന്ന രാജ്യം കൂടിയാണ് ചൈന. പക്ഷെ വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്) ഉപയോഗിച്ച് ഇന്ത്യന്‍ സൈറ്റുകള്‍ ലഭിക്കുമായിരുന്നു.

എക്സ്പ്രസ് വിപിഎന്‍ ആണ് ഇതിനായി ഉപയോഗിച്ചിരുന്നത്. എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​മാ​യി ഐ​ഫോ​ണു​ക​ളി​ലും ഡെ​സ്ക് ടോ​പ്പു​ക​ളി​ലും എ​ക്സ്പ്ര​സ് വി​പി​എ​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് ചെയ്തിരിക്കുന്നത്. ഒരു ഐപി ആഡ്രസ് മറച്ച് പ്രദേശത്ത് ബ്ലോക്ക് ചെയ്ത സൈറ്റുകള്‍ പോലും ലാപ്ടോപ്പിലോ ഫോണിലോ കിട്ടുവാൻ വേണ്ടി നല്‍കുന്ന സംവിധാനമാണ് വിപിഎന്‍. ഇതിന് മുകളിലും ചൈന വിലക്കിട്ടുവെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ല​ഡാ​ക്കി​ൽ ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തിയില്‍ ചൈനീസ് പ്രകോപനത്തെ തുടര്‍ന്ന്, ചൈ​ന നി​ർ​മി​ച്ച 59 ആ​പ്ലി​ക്കേ​ഷ​നു​ക​ളാണ് രാജ്യസുരക്ഷ മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം ഇന്ത്യ നി​രോ​ധി​ക്കുകയുണ്ടായി. ഇതിന് പകരമാണോ ചൈനീസ് നടപടിയെന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് നല്‍കുന്ന സൂചനയാണ്.

ലോകത്ത് ഏറ്റവും വലിയ ഡിജിറ്റല്‍ സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന ചൈനയില്‍ ഒരു വര്‍ഷം 10,000 സൈറ്റുകള്‍ എങ്കിലും നിരോധിക്കാറുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റ, അമേരിക്കന്‍ മാധ്യമങ്ങള്‍, ഡ്രോപ്പ് ബോക്സ്, ഗൂഗിള്‍ എന്നിവയൊന്നും ചൈനയില്‍ ലഭിക്കുന്നില്ല.

2017ലെ ഫ്രീഡംഹൌസ് റാങ്കിംങ്ങില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സ്വതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ ചൈന റാങ്കിംഗില്‍ പിന്നില്‍ നിന്നും രണ്ടാമതാണ് ഉള്ളത്.

From around the web