ഇറാൻ ക്ലിനിക്കിൽ സ്ഫോടനം; 19പേർ മരിച്ചു 

 

തെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ തെഹ്റാനിലെ ക്ലിനിക്കിലുണ്ടായ സ്ഫോടനത്തിൽ 19 പേർ മരണപ്പെട്ടു. ആറു പേർക്ക് അപകടത്തിൽ പരിക്കേറ്റു. വാതകച്ചോർച്ചയാണ് സ്ഫോടനത്തിന് കാരണമായതെന്ന് തെഹ്റാൻ ഡെപ്യൂട്ടി ഗവർണർ ഹാമിദ് റെസ ഗൗദർസി പറയുകയുണ്ടായി.

സ്ഫോടന സമയത്ത് ക്ലിനിക്കിൽ 25 തൊഴിലാളികൾ ആണ് ഉണ്ടായിരുന്നത്. തെഹ്റാനിലെ ക്ലിനിക്കിലെന്ന പേരിൽ ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടാകുന്നതിന്‍റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ഇവയുടെ വിശ്വാസ്യത വാർത്താ ഏജൻസികൾ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

From around the web